Newsperseconds.com

കര്‍ണാടകയിലും എച്ച്എംപിവി; രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു; രണ്ട് കുഞ്ഞുങ്ങള്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല

Untitled 1

കര്‍ണാടകയില്‍ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. വിവിധ ശ്വാസകോശ സംബന്ധമായ വൈറസുകള്‍ക്കായുള്ള ഐസിഎംആറിന്റെ പതിവ് നിരീക്ഷണത്തിലൂടെയാണ് കേസുകള്‍ തിരിച്ചറിഞ്ഞത്. ബ്രോങ്കോപ് ന്യുമോണിയയുള്ള മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. സ്രവപരിശോധന റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വന്നത്.

എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് ആദ്യം എച്ച്എംപിവി സ്ഥിരീകരിച്ചത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രണ്ട് കുട്ടികള്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല. കുട്ടികളെയും രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Share this Article

Leave a Comment