Newsperseconds.com

എംഎല്‍എ ഉമതോമസ് വീണ് പരിക്കേറ്റ സംഭവം; ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമ പി എസ് ജിനീഷ് കുമാര്‍ പോലീസ് കസ്റ്റഡിയില്‍

Untitled 1

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമതോമസ് വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമ പി എസ് ജിനീഷ് കുമാര്‍ പോലീസ് കസ്റ്റഡിയില്‍. തൃശ്ശൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. കേസില്‍ അഞ്ച് പേരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഇതില്‍ മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുള്‍ റഹിം ഇവന്റ് മാനേജ്മന്റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, സ്റ്റേജ് ഡെക്കറേഷന്‍ സംഘത്തിലെ ബെന്നി എന്നിവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Share this Article

Leave a Comment