Newsperseconds.com

മനപ്പൂര്‍വ്വമല്ല, വിഷമമായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു; നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബോബി ചെമ്മണ്ണൂര്‍

Untitled 1

കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍. താന്‍ ആരെയും വിഷമിപ്പിക്കാനോ അപമാനിക്കാനോ വേണ്ടി പറഞ്ഞതല്ലെന്നും വിഷമമായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. പൊതുവേദിയില്‍ വെച്ച് മാന്യമല്ലാത്ത രീതിയില്‍ ഹണിറോസിനെതിരെ പരാമര്‍ശം നടത്തിയ സംഭവം സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകളിലും നിറഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

അതേ സമയം, ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ബോബി ചെമ്മണ്ണൂരിനെതിരെ ഐ ടി ആക്റ്റും ചുമത്തിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.

Share this Article

Leave a Comment