Newsperseconds.com

തൃശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഓട്ടോറിക്ഷയിലിടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

Untitled 1

തൃശൂര്‍: തൃശൂര്‍ ഓട്ടുപാറയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുള്ളൂര്‍ക്കര സ്വദേശി ഫാത്തിമ ആണ് മരിച്ചത്. ഗര്‍ഭിണിയായ യുവതിക്കും പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്.

മുള്ളൂര്‍ക്കര സ്വദേശി ഉനൈസ് ( 32) , ഭാര്യ റെയ്ഹാനത്ത് ( 28 ) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറു വേദന മൂലം നൂറ ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

Share this Article

Leave a Comment