Newsperseconds.com

‘അട്ടപ്പാടി വനസുന്ദരി മുതല്‍ രുചിക്ക് പേരുകേട്ട രാമശേരി ഇഡലി വരെ; നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഭക്ഷ്യകലവറ ഒരുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരും

Foodcourt

പുസ്തക കലവറ പരിചയപ്പെടുന്നതിനും ഭക്ഷ്യ കലവറ ഒരുക്കുന്നതിനുമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമാവാന്‍ ഒരുങ്ങി കുടുംബശ്രീ പ്രവര്‍ത്തകരും. തിരുവനന്തപുരം ജില്ലാ മിഷന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളിലെ പ്രവര്‍ത്തകരാണ് ജനുവരി 7 മുതല്‍ 13 വരെ നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ കൈകോര്‍ക്കുന്നത്.

സാധാരണക്കാരായ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും പരിചയപ്പെടാനും നിയമസഭാ ഹാളും നൂറുവര്‍ഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദര്‍ശിക്കാനും അവസരമൊരുങ്ങും. ഭക്ഷ്യ നിര്‍മാണ വിതരണ രംഗത്തുള്ള വനിതാ സംരംഭക യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ആരംഭിച്ച അദേബാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് പുസ്തകോത്സവത്തിന്റെ ഭാഗമായ ഫുഡ്‌കോര്‍ട്ട് സജീകരിക്കുന്നത്.

അട്ടപ്പാടി ഗോത്രവിഭാഗത്തിന്റെ വിഭവമായ വനസുന്ദരി, പാലക്കാടുനിന്നുള്ള രാമശേരി ഇഡലി, മലബാര്‍ രുചിക്കൂട്ടുകള്‍, ട്രാന്‍സ്‌ജെന്‍ഡേര്‍സ് ജ്യൂസ് കൗണ്ടര്‍, കുട്ടനാടന്‍ വിഭവങ്ങള്‍, ദോശമേള, പിടിയും കോഴിയുമടങ്ങുന്ന ഇടുക്കി ഭക്ഷണ വൈവിധ്യങ്ങള്‍ തുടങ്ങിയവയാണ് ഏഴ് സ്റ്റാളുകളിലായി കുടുംബശ്രീ ഒരുക്കുന്നത്.

Share this Article

Leave a Comment