Newsperseconds.com

മദ്യപാനത്തിനിടെ ബീഫില്‍ എലിവിഷം ചേര്‍ത്ത് സുഹൃത്തിന് നല്‍കി; യുവാവ് ഗുരുതരാവസ്ഥയില്‍

Untitled 1

കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. മദ്യത്തിന്റെ കൂടെ കഴിച്ച ബീഫിലാണ് സുഹൃത്ത് എലിവിഷം ചേര്‍ത്തത്. സംഭവത്തില്‍ സുഹൃത്തിനെതിരെ പൊലീസ് കേസ് എടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നത്. ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സുഹൃത്തുക്കളായ നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയും ചെയ്തു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് ആരോഗ്യാവസ്ഥ മോശമായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share this Article

Leave a Comment