Newsperseconds.com

ശ്രീനാരായണ ഗുരു ഇല്ലാതാക്കിയ ജാതി മാമൂലുകളെ ഇപ്പോഴും ചിലര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു; സ്വാമി സച്ചിദാനന്ദ

Untitled 1

കൊച്ചി: ശ്രീനാരായണ ഗുരു തന്റെ ജീവിതം കൊണ്ട് ഇല്ലാതാക്കിയ ജാതി മാമൂലുകളെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പഴയ സങ്കല്പങ്ങളെയും പല സമ്പ്രദായങ്ങളെയും ഗുരു ഇല്ലാതാക്കിയെന്നും അതുകൊണ്ട് അദ്ദേഹത്തെ ദൈവം എന്നുതന്നെ വിളിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ആലുവ അദ്വൈതാശ്രമത്തില്‍ നിര്‍മിച്ച പുതിയ ധ്യാനമണ്ഡപത്തിന്റെ സമര്‍പ്പണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗുരുവിന്റെ ഏകലോക ദര്‍ശനങ്ങളെ പോപ്പ് പോലും വാഴ്ത്തി. ക്ഷേത്ര പ്രതിഷ്ഠ ഉള്‍പ്പെടെയുള്ള എല്ലാ പഴയ സങ്കല്പങ്ങളെയും ഗുരു നവീകരിച്ചു. മാമൂലുകളെ അദ്ദേഹം പൂര്‍ണമായി കൈവിട്ടു. ബഹുഭാര്യ സമ്പ്രദായം ഇല്ലാതായത് ഗുരു കാരണമാണ്. പിന്നാക്ക ജനവിഭാഗത്തിന്റെ ആത്മീയ, ഭൗതിക വളര്‍ച്ചയ്ക്ക് വഴിതെളിച്ചത് ഗുരുവാണ്. എല്ലാ ദേവീദേവന്മാര്‍ക്കും മുകളിലാണ് ഗുരു. അതുകൊണ്ട് അദ്ദേഹത്തെ ദൈവമെന്ന വിളിക്കണം’; സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Share this Article

Leave a Comment