വയനാട്: കല്‍പ്പറ്റയില്‍ ചെങ്കല്ലുമായി വന്ന ലോറി തല കീഴായി തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കണ്ണൂര്‍ തോലമ്പ്ര പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്.
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള ചെങ്കല്ലുമായി വന്ന ലോറി റോഡിന്റെ സൈഡ് വശം ഇടിഞ്ഞാണ് തല കീഴായി മറിഞ്ഞത്. ദിലീപ്കുമാര്‍ കല്ലുകള്‍ക്ക് ഇടയില്‍ കുടുങ്ങി പോകുകയായിരുന്നു.