തിരുവനന്തപുരം: മടവൂരില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം.
ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കുട്ടി കാല്‍ വഴുതി വീണാണ് അപകടമുണ്ടായത്. ഈ സമയം ബസിന്റെ പിന്‍ഭാഗത്തെ ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.