തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായ കാട്ടാക്കട അമ്പലത്തുക്കാല്‍ അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി. സംഭവം നടന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് വിധി പുറപ്പെടുവിക്കുന്നത്. കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവരാണ് പ്രതികള്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷ ഈ മാസം 15 ന് പുറപ്പെടുവിക്കും.
2013 മെയ് അഞ്ചിനാണ് സിപിഐ എം പ്രവര്‍ത്തകനായ അശോകന്‍ കൊല്ലപ്പെട്ടത്. അമ്പലത്തുക്കാല്‍ ജങ്ഷനില്‍ വെച്ചായിരുന്നു കൊലപാതകം. മുഖ്യപ്രതി ശംഭു കൊള്ള പലിശക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. കേസില്‍ 19 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ മാപ്പുസാക്ഷികള്‍ ആകുകയും ചെയ്തിരുന്നു. എട്ട് പേരെ കോടതി വെറുതെ വിട്ടു.