Newsperseconds.com

മകരവിളക്ക് ദര്‍ശനം; തീര്‍ത്ഥാടകര്‍ക്ക് മടങ്ങാന്‍ പമ്പയില്‍ നിന്ന് 800 ബസുകള്‍ ക്രമീകരിച്ച് കെഎസ്ആര്‍ടിസി

Untitled 1

പത്തനംതിട്ട: മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് തീര്‍ത്ഥാടകര്‍ക്ക് മടങ്ങാന്‍ പമ്പയില്‍ നിന്ന് 800 ബസുകള്‍ ക്രമീകരിച്ച് കെഎസ്ആര്‍ടിസി. 450 ബസുകള്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തും. 350 ബസ് ദീര്‍ഘദൂര സര്‍വീസിനുമാണ് സജ്ജമാക്കിയിട്ടുള്ളത്. മകരജ്യോതി ദര്‍ശനത്തിന് ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിന്‍ സര്‍വീസുണ്ടാകും.

പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളില്‍ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകര വിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്തുകൊണ്ട് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. മകരജ്യോതി ദര്‍ശനത്തിന് ശേഷം അട്ടത്തോട്ടില്‍ നിന്ന് തീര്‍ഥാടകരെ നിലയ്ക്കല്‍ എത്തിക്കുന്നതിന് ബസുകള്‍ ഏര്‍പ്പെടുത്തും.

Share this Article

Leave a Comment