Newsperseconds.com

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള; ലോഗോ പ്രകാശനം ചെയ്തു

Img 20250127 Wa0093(1)

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ലോഗോ പ്രകാശനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പി പി ചിത്തരഞ്ജൻ എം.എൽ.എ.യ്ക്ക് നൽകി പ്രകാശനം ചെയ്തു. ചെങ്ങന്നൂർ കുടുംബശ്രീ ദേശീയ സരസ് മേളയുടെ വേദിയിൽ നടന്ന ചടങ്ങിൽ വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ടി എം തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ
ടി എസ് താഹ, എം വി പ്രിയ,
വത്സല മോഹൻ, ജില്ല പഞ്ചായത്തംഗങ്ങളായ ഹേമലത മോഹൻ,മഞ്ജുളാദേവി, ആർ റിയാസ്, വി ഉത്തമൻ, കെ.കെ.ഇ.എം. ഡയറക്റ്റർ ഡോ.പി എസ് ശ്രീകല, വിജ്ഞാന ആലപ്പുഴ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി കെ ഷിബു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റാർ എസ് രഞ്ജിത്ത്, കെ കെ ഇ എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സാബു ബാല, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി വി വിനോദ്, കെ കെ ഇ എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ് തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 15 ന് ആലപ്പുഴ എസ് ഡി കോളേജിലാണ് വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നത്.

Share this Article

Leave a Comment