തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഫെബ്രുവരി 12-ന് പുനരാരംഭിക്കുമെന്ന് നടത്തിപ്പുകാരായ
ശുഭം ഗ്രൂപ്പ് അറിയിച്ചു. നിരക്കു കുറച്ചും വിനോദസഞ്ചാര പാക്കേജുകള്‍ കൂട്ടിയിണക്കിയുമാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്…….
ബുധനാഴ്ച രാവിലെ 7.30 ന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പല്‍ നാലുമണിക്കൂറുകൊണ്ട് കാങ്കേശന്‍ തുറയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30-ന് യാത്ര പുറപ്പെടും
ആഴ്ചയില്‍ ആറു ദിവസം സര്‍വീസ് ഉണ്ടാകുമെന്ന് ശുഭം ഗ്രൂപ്പ് ചെയര്‍മാന്‍ സുന്ദരരാജ് പൊന്നുസാമി അറിയിച്ചു. ശ്രീലങ്കയില്‍ പോയി തിരിച്ചുവരാനുള്ള
മടക്ക ടിക്കറ്റിന്റെ നിരക്ക് 8,500 രൂപയായി കുറച്ചിട്ടുണ്ട്. നേരത്തേ ഇത് 9,700 രൂപയായിയിരുന്നു. എന്നാല്‍, സൗജന്യമായി കൊണ്ടുപോകാവുന്ന
ലഗേജിന്റെ ഭാരം 10 കിലോഗ്രാം ആയി കുറയും. പ്രത്യേകം ഫീസു നല്‍കിയാല്‍ 70 കിലോ വരെ കൊണ്ടുപോകാം
ശ്രീലങ്ക കണ്ട് തിരിച്ചുവരാം 8,500 രൂപയ്ക്ക് ; ബുധനാഴ്ച മുതല്‍. കപ്പല്‍ സര്‍വീസ്
- Related News
- Latest News