Newsperseconds.com

റോഡ് ക്രോസ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ ചുമത്തണമെന്ന് കെബി ഗണേഷ് കുമാർ

K B Ganesh Kumar In Assembly

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇത് നടപ്പാക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭയിൽ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. “കാൽനട യാത്രക്കാരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടാണ് റോഡിൽ നടക്കുന്നത്.മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലിൽ സംസാരിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്യുന്ന പ്രവണത അപകടങ്ങൾ വർദ്ധിപ്പിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

“വാഹനം ഓടിക്കുന്നവർക്കു മാത്രമായി പിഴ ചുമത്തുന്നതിന് പകരം, അനിയന്ത്രിതമായി റോഡ് മുറിച്ചു കടക്കുന്നവർക്കും പിഴ ഏർപ്പെടുത്തണം. ഇത് അപകടങ്ങൾ കുറയ്ക്കാനും റോഡിലെ സുരക്ഷ വർദ്ധിപ്പിക്കാനുമാകും,” ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ പൊലീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്നും, നിയമ ഭേദഗതികൾ പരിഗണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Share this Article

Leave a Comment