Newsperseconds.com

നാടു കടത്തിയ മൂന്നാം സംഘവും നാട്ടിലെത്തി; യുഎസ് വിമാനത്തില്‍ 112 ഇന്ത്യാക്കാര്

Deports Indians

ന്യൂഡല്‍ഹി – അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നാം സംഘം ഇന്ത്യയിലെത്തി. അമേരിക്ക നാടുകടത്തിയ 112 ഇന്ത്യാക്കാരെ അമൃത്സറിലേക്കുള്ള പ്രത്യേക വിമാനത്തിലാണ് എത്തിച്ചത്. രാത്രി 10.03ന് യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.

നാട്ടിലെത്തിച്ചവരില്‍ 31 പഞ്ചാബി, 44 ഹരിയാന സ്വദേശികളും, 33 ഗുജറാത്തി സ്വദേശികളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടുപേരും, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും സംഘത്തിലുള്ളത്. ഇതില്‍ 89 പുരുഷന്മാരും 23 സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു.

നാടുകടത്തപ്പെട്ടവരെ വിമാനത്താവളത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു. ഇമിഗ്രേഷന്‍, വെരിഫിക്കേഷന്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, വീടുകളിലേക്ക് പോകാന്‍ അവര്‍ക്ക് അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനുമുമ്പ് ഫെബ്രുവരി 5-ന് 104 അനധികൃത കുടിയേറ്റക്കാരെയും, ശനിയാഴ്ച 116 പേരടങ്ങുന്ന രണ്ടാമത്തെ സംഘത്തെയും ഇന്ത്യയിലെത്തിച്ചിരുന്നു.

Share this Article

Leave a Comment