Newsperseconds.com

നിക്ഷേപ അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

Cm In Invest Meet

കൊച്ചി: കേരളത്തില്‍ വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്നും ലൈസന്‍സുകള്‍ സമയബന്ധിതമായി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ഇന്‍വെസ്റ്റ് കേരള’ ആഗോള നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ നിക്ഷേപ സാധ്യതകളുടെ കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം, റോഡ് വികസനം, 24 മണിക്കൂറും ഉറപ്പുള്ള വൈദ്യുതി വിതരണം എന്നിവ സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചയ്ക്ക് കരുത്തേകും.

നിലവില്‍ 6200 സ്റ്റാര്‍ട്ട്‌അപ്പുകളുള്ള കേരളത്തില്‍ 2026 ഓടേ 15000 സ്റ്റാര്‍ട്ട്‌അപ്പുകളാക്കി ഉയർത്തുന്നതിനാണ് ലക്ഷ്യമെന്നും ഇതിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this Article

Leave a Comment