Newsperseconds.com

പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്; മലയാളത്തിലും പരീക്ഷ എഴുതാം – കെഎഎസ് വിജ്ഞാപനം മാര്‍ച്ച് 7ന്

Kerala Psc

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) തെരഞ്ഞെടുപ്പിനായി മാര്‍ച്ച് 7ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പിഎസ് സി അറിയിച്ചു. പ്രാഥമിക പരീക്ഷ, അന്തിമപരീക്ഷ, അഭിമുഖം എന്നിവ പൂര്‍ത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഒറ്റഘട്ടമായി 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളടങ്ങിയ പ്രാഥമിക പരീക്ഷ ജൂണ്‍ 14ന് നടക്കും. 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളുള്ള അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളില്‍ നടത്തും. 2026 ജനുവരിയില്‍ അഭിമുഖം പൂര്‍ത്തിയാക്കി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

വിജ്ഞാപനത്തോടൊപ്പം പ്രാഥമിക, അന്തിമ പരീക്ഷയുടെയും സിലബസ് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെഎഎസ് സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകള്‍ക്കായി തീരുമാനിച്ചിരിക്കുന്നത്.

പ്രാഥമിക, അന്തിമ പരീക്ഷയും ഇംഗ്ലീഷ് ചോദ്യങ്ങളോടൊപ്പം മലയാളം പരിഭാഷയിലും ലഭ്യമാകും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി തമിഴ്, കന്നഡ പരിഭാഷയും ഉണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതാനുള്ള അവസരം നല്‍കുമെന്നും പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share this Article

Leave a Comment