Newsperseconds.com

മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് രാജുവിന്റെ കുടുംബം

P Raju

കൊച്ചി: അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിന്റെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം സിപിഐ പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് കുടുംബം. കുടുംബത്തിന്റെ തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

രാജുവിന് സിപിഐയിൽ നിന്ന് നീതി കിട്ടിയില്ലെന്നും, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ കണ്ടെത്തിയിട്ടും, പാർട്ടി തിരിച്ചുവരാനുള്ള അവസരം നല്‍കുന്നതിൽ ഒരു വിഭാഗം തടസ്സം സൃഷ്ടിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി.

രാജുവിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാർട്ടി നടപടിക്ക് കൂട്ടുനിന്നവർ സംസ്‌കാരത്തിൽ പങ്കെടുക്കരുതെന്ന നിലപാടും കുടുംബം വ്യക്തമാക്കി.

ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരില്‍ സഖാവിനെ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്‍പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് രാജുവിന് ഏറ്റ വലിയ ആഘാതമായിരുന്നുവെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Share this Article

Leave a Comment