Newsperseconds.com

”ബില്ലിനെ കുറിച്ച് സര്‍ക്കാരിനോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ല”; ഗവര്‍ണര്‍

Untitled Design (29)

രാജ്ഭവനിലെ റബ്ബര്‍ സ്റ്റാംമ്പ് അല്ലെ തനെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളിൽ ഒപ്പി‌ടാത്തതിന്റെ കാര്യം വ്യക്തമാക്കിയ ​ഗവർണർ, ബില്ലിനെ കുറിച്ച് സര്‍ക്കാരിനോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.

സര്‍ക്കാര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ സമ്മര്‍ദ്ദതന്ത്രം തന്റടുത്ത് വിലപ്പോകില്ല. രാജ്ഭവന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന പണത്തില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ല. താന്‍ പണം ആവശ്യപ്പെട്ടിട്ടല്ല. അധിക ചിലവിനായി ഒരു ഫയലിലും താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്ഭവനും സര്‍ക്കാരുമായി കത്തിടപാട് നടന്നിട്ടുണ്ടാകും എന്നാല്‍ അധികചെലവ് താന്‍ ആവശ്യപ്പെട്ടിട്ടില്ല. അധിക പണം വേണമെന്ന് താന്‍ അയച്ച ഒരു കത്ത് എങ്കിലും സര്‍ക്കാര്‍ കാണിക്കട്ടെയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്ഭവനിലേയ്ക്ക് വേണമെങ്കില്‍ മാര്‍ച്ച് ചെയ്‌തോട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

Share this Article

Leave a Comment