Newsperseconds.com

വടക്കന്‍ കേരളത്തില്‍ കടുത്ത ചൂട്; വേനല്‍മഴയ്ക്ക് സാധ്യത

Rain

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ഇടവേള നല്‍കി വേനല്‍മഴ തുടരുന്നു. കൊല്ലത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നു. സാധാരണയെക്കാള്‍ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 38 ഡിഗ്രി വരെ ഉയരാമെന്നാണ് പ്രവചനം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് അനുഭവപ്പെടും.

ഉയർന്ന ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്കു സാധ്യതയുള്ളതിനാല്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Share this Article

Leave a Comment