Newsperseconds.com

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Ernakulam Junction Railway Station

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങൾക്ക് നിശ്ചിത മാർഗ്ഗനിർദേശങ്ങൾ പാലിക്കണം.

ബസ്, ട്രാവലർ തുടങ്ങിയ വലിയ വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡ് വഴിയാകും പ്രവേശനം. യാത്രക്കാരെ മോണുമെന്റൽ ഫ്‌ലാഗിന്റെ വലതു വശത്ത് ഇറക്കിയ ശേഷം വീണ്ടും റെയിൽവേ സ്റ്റേഷൻ റോഡ് വഴി തിരികെ പോകണം.

ബൈക്ക്, കാറുകൾ എന്നിവ റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പ്രവേശിച്ച് മോണുമെന്റൽ ഫ്‌ലാഗിന്റെ ഇടതു വശം വഴി പ്ലാറ്റ്‌ഫോം പ്രവേശന കവാടത്തിൽ യാത്രക്കാരെ ഇറക്കണം. തുടർന്ന് ഏരിയ മാനേജർ ഓഫിസിന്റെ ഇടതു വശം ചേർന്ന് കാരക്കാട്ട് റോഡിലൂടെ ചിറ്റൂർ റോഡിലേക്ക് പോകേണ്ടതായിരിക്കും.

നവീകരണ പ്രവർത്തനം പുരോഗമിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരും വാഹനമോടിക്കുന്നവരും നിർദ്ദിഷ്ട മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Share this Article

Leave a Comment