Newsperseconds.com

സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

Gold Rate

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞത്, ഇതോടെ ഇന്നത്തെ പവൻ വില 64,160 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ്, 8020 രൂപയായി.

ജനുവരി 22നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില 60,000 രൂപ കടന്നത്. പിന്നാലെ 64,000 കടന്ന സ്വർണ്ണവില 65,000 രൂപയും തൊടുമോ എന്ന പ്രതീക്ഷയിലായിരുന്നു നിക്ഷേപകർ. എന്നാൽ, ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് ഇപ്പോഴത്തെ വിലക്കുറവിനു കാരണം.

Share this Article

Leave a Comment