Newsperseconds.com

ശബരിമലയിൽ പുതിയ ദർശന ക്രമീകരണം നാളെ മുതൽ; ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്ക് മുൻ​ഗണന

Sabarimala

പത്തനംതിട്ട: ശബരിമല സന്നിധാനത്തിൽ നാളെ മുതൽ പുതിയ ദർശന രീതി പ്രാബല്യത്തിൽ വരും. ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്ക് മുൻ​ഗണന നൽകുന്നതാണ് പുതിയ സംവിധാനം. മീന മാസ പൂജയ്ക്ക് നാളെ വൈകിട്ട് 5 മണിക്ക് നട തുറക്കും.

നാളെ മുതൽ തീർഥാടകരെ കടത്തിവിട്ട് പുതിയ ദർശന രീതി പരീക്ഷിക്കാനാണ് തീരുമാനം. ഇരുമുടിക്കെട്ടില്ലാത്ത തീർഥാടകർ നെയ്യഭിഷേകത്തിന് വരി നിൽക്കുന്നതിനുള്ള സമീപ പാതയിൽ നിന്ന് മേൽപാലം കയറി പഴയ രീതിയിൽ സോപാനത്ത് എത്തി ദർശനം നടത്തേണ്ടതായിരിക്കും.

പൂജാ സമയങ്ങളിൽ വഴിപാടുകാർക്ക് ആദ്യ നിരയിൽ ദർശന സൗകര്യം ലഭിക്കും. പതിനെട്ടാം പടി കയറി വരുന്നവരേ മാത്രം ബലിക്കൽപുര വഴി കടത്തിവിടും. ദർശന സമയപരിധി 20 മുതൽ 25 സെക്കൻഡ് ആയിരിക്കും.

പുതിയ ദർശന ക്രമീകരണത്തിന് ആവശ്യമായ പ്ലാറ്റ്ഫോം, ബാരിക്കേഡ്, ക്യൂവുകളിൽ ഭക്തജനങ്ങളെ വേർതിരിക്കാനുള്ള കാണിക്ക വഞ്ചി എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.

മീന മാസ പൂജ മാർച്ച് 15 മുതൽ 19 വരെ നടക്കും. ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും ഭക്തർക്ക് ദർശിക്കാനാകും. 19ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Share this Article

Leave a Comment