Newsperseconds.com

പുതുമുഖ നായിക വേദ അഭിനയിക്കുന്ന കേക്ക് സ്റ്റോറി വിഷുവിന് തീയറ്ററുകളിൽ എത്തും പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുളള വേദ തിരക്കഥാകൃത്തായ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കേക്ക് സ്റ്റോറി

Img 20250309 Wa0066

കൊച്ചി:മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം കുറിക്കാനൊരുങ്ങുകയാണ് കോഴിക്കോട് സ്വദേശിനി വേദ .അഭിനയത്തോടൊപ്പം തന്നെ സംവിധാന സഹായിയായും തിരക്കഥാകൃത്തായും പുതിയ ചുവട് വെയ്പ്പാണ് വേദ നടത്തുന്നത് .
ടീനേജുകാരിയായ വേദയുടെ തിരക്കഥയിലാണ് കേക്ക് സ്റ്റോറി അണിയറയിൽ പ്രദർശനത്തിന് തയ്യാറാകുന്നത് .സിനിമാ പിന്നണിയിൽ
സ്ത്രീ പ്രാതിനിധ്യം വളരെ കുറവുള്ള കാലത്താണ് സംവിധാനവും തിരക്കഥയും
ഒപ്പം സിനിമയിലെ നായികാ സ്ഥാനവും ഏറ്റെടുത്ത് വേദ വെത്യസ്തതയാകുന്നത്
കേക്ക് സ്റ്റോറിയുടെ സംവിധായകൻ
സുനിലിൻ്റെ മകളാണ് വേദ.
അഞ്ചാം ക്ലാസ് വരെ സർക്കാർ സ്കൂളിലും, തുടര്‍ന്ന് മഹാവിശ്വചൈതന്യ ഗുരുകുലത്തിലുമാണ് വേദ സുനിൽ പഠനം നടത്തിയത്. അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി.
പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും’ എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. മലയാള സിനിമാ തിരക്കഥാ ലോകത്തിന് വേദ ഒരു മുതൽക്കൂട്ടാകുമെന്നാണ് സിനിമാലോകത്തെ പ്രശസ്തരായ എഴുത്തുകാരുടെ വിലയിരുത്തൽ

വിഷു റിലീസായാണ് കേക്ക് സ്റ്റോറി തീയറ്ററുകളില്‍ എത്തുക എന്നാണ് സൂചന.

ഓരോരുത്തരുടെയും ജീവിതത്തിൽ കേക്കിന്റെ പ്രാധാന്യവും, കേക്ക് കൊണ്ടുണ്ടാകുന്ന സൗഹൃദവും എല്ലാം രസകരമായ രീതിയിൽ വേദസുനിൽ കോർത്തിണക്കിയാണ് കേക്ക് സ്റ്റോറി എന്ന സിനിമ സംവിധായകൻ സുനിൽ രൂപപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ അതിഥി താരമായി എത്തുന്ന റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി ജനറൽ
ഡോ: രാജീവ് മേനോനു പുറമേ അശോകൻ ,ബാബു ആൻറണി,ജോണി ആൻറണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Share this Article

Leave a Comment