ബി.ജെ.പിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷന് ആശംസകൾ നേർന്ന് ആർ.പി.ഐ. ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ.കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തനായ വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖറെന്നും ഡോ: രാജീവ് മേനോൻ.ലോകം അറിയുന്ന പ്രൊഫഷണൽ ആയ വെക്തി കേരളാ ബിജെപിയുടെ അമരക്കാരനാകുന്നത് കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല
രാജീവ് ചന്ദ്രശേഖറുടെ കടന്ന് വരവ് ബിജെപിക്ക് മാത്രമല്ല പൊതു സമൂഹത്തിനും ഗുണകരമാകും, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്ര ശേഖർ നയിക്കുന്ന എൻ ഡി എ മുന്നണി കേരളത്തിൽ അധികാരം പിടിക്കുമെന്നും രാജീവ് മേനോൻ പറഞ്ഞു.വരാൻ പോകുന്ന നാളുകളിൽ ഒരു പൊളിറ്റിക്കൽ എൻജിനിയറിങ്ങ് കേരള ബി.ജെ.പി ഘടകത്തിൽ രാജീവ് ചന്ദ്രശേഖർ ഉണ്ടാക്കും
ലോകോത്തര ബിസ്സിനസ്സുകാരൻ്റെ അച്ചടക്കവും , കൃതതയും, സൗമ്യതയും ,സാമ്പത്തിക ശാസ്ത്രജ്ഞൻ്റ കണക്ക് കൂട്ടലുകളും കേരളാ ബി.ജെ.പിയുടെ വലിയ വളർച്ചയ്ക്ക് ഇടയാക്കുമെന്നും ആർ.പി.ഐ.ദേശീയ സെക്രട്ടറി ജനറൽ രാജീവ് മേനോൻ പറഞ്ഞു.രാജീവ് ചന്ദ്രശേഖർ മന്ത്രിയെന്ന നിലയിലും എൻജിനീയർ എന്ന നിലയിലും മാധ്യമ ഉടമ എന്ന നിലയിലും മികച്ച വിജയം കൈവരിച്ച വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖർ .അതിനാൽ സാധാരണ ജനതയെ ചേർത്ത് പിടിച്ച് കേരളത്തെ മറ്റൊരു തൃപുരയാക്കാൻ പുതിയ ബി.ജെ.പി അദ്ധ്യക്ഷന് സാധിക്കട്ടെയെന്നും ആശംസിച്ചു ഒപ്പം കേരളാ എൻ ഡി എ യ്ക്ക് കരുത്തു പകരരാൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും ഡോ: രാജീവ് മേനേൻ ആശംസ സന്ദേശത്തിലൂടെ വ്യക്തമാക്കി