Newsperseconds.com

ആലുവ കൊലപാതക കേസ്; പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ; കയ്യടിച്ച് കേരളം

Untitled-1

ആലുവ: കേരളം കാത്തിരുന്ന ആലുവക്കേസിലെ വിധി വന്നു. ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. പ്രതിക്ക് മരണശിക്ഷ നല്‍കണമെന്നും അതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ മാതാപിതാക്കളുടെ കണ്ണുനീരിനൊപ്പം കേരളക്കരയുടെ പ്രാര്‍ത്ഥനയും കൂടിയാണ് ഈ വിധി.

തങ്ങളുടെ കുട്ടിയെ കൊന്ന അയാള്‍ക്കും ജീവിക്കാന്‍ അവകാശമില്ല. പുറത്തുവന്നാല്‍ അയാള്‍ ഇതുതന്നെ ആവര്‍ത്തിക്കും. അയാള്‍ മനുഷ്യനല്ല, മനുഷ്യരൂപം പൂണ്ട രാക്ഷസനാണെന്നും പിതാവ് പറഞ്ഞു. വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ മാതാവും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. നിയമം അനുശാസിക്കുന്നതും സമൂഹം ആവശ്യപ്പെടുന്നതും വധശിക്ഷയാണ്. വധശിക്ഷ നല്‍കാത്ത മറ്റ് കേസുകളുടെ പശ്ചാത്തലത്തില്‍ ഈ കേസ് കാണേണ്ടതില്ല. പ്രതി ചെയ്തത് അതിക്രൂരമായ കൃത്യമെന്ന് അഡ്വ. മോഹന്‍രാജ് പറഞ്ഞു.

കഴിഞ്ഞ ജൂലൈ 28 നാണ് അതിഥി തൊഴിലാളിയുടെ അഞ്ചു വയസ്സായ മകളെ തട്ടിക്കൊണ്ടു പോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അസ്ഫാക്ക് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതിയായ അസ്ഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം വന്നിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.

 

 

 

 

Share this Article

Leave a Comment