Newsperseconds.com

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് നടപടി ഹൈക്കോടതി തടഞ്ഞു: തീരുമാനം മെയ് 20 വരെ നീട്ടി

Kerala Hc

കൊച്ചി: എസ്എൻഡിപി യോഗത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് നടപടികളെ ഹൈക്കോടതി മെയ് 20 വരെ തടഞ്ഞു. ബന്ധപ്പെട്ട എല്ലാ അപ്പീലുകളിലും ഒരുമിച്ച് വാദം കേൾക്കാനാണ് ഡിവിഷൻ ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ഡിവിഷൻ ബെഞ്ച് പരിഗണനയിൽപ്പെട്ടവയിൽ എസ്എൻഡിപി യോഗം സമർപ്പിച്ച അപ്പീലും ഉൾപ്പെടുന്നു. മുമ്പ്, എസ്എൻഡിപി യോഗത്തിന്റെ ബൈലോയിൽ ഉള്ള പ്രാതിനിധ്യ വോട്ടവകാശം സംബന്ധിച്ച 44-ാം വകുപ്പ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടെന്ന് സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.

Share this Article

Leave a Comment