റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാവാല) സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.ആലുവാ ഫ്ലോറാ റസിഡൻസിയിൽ ചേർന്ന സംസ്ഥാന തല മീറ്റിങ്ങിലാണ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാവാല) ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോനാണ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്.
വർക്കിങ്ങ് പ്രസിഡന്റായി ആർ.സി.രാജീവിനെ തെരഞ്ഞെടുത്തു.മാധ്യമ രംഗത്ത് സജീവമായിരുന്ന സമയത്താണ് രാഷ്ട്രീയ രംഗത്തേക്കുള്ള ആർ സി രാജീവ് ദാസിന്റെ കടന്നുവരവ്. പാർട്ടിയുടെ സംഘടനാ സെക്രട്ടറി ആയാണ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് സ്റ്റേറ്റ് കൺവീനറായി പ്രവർത്തിച്ചു വരുകയായിരുന്നു അദ്ദേഹം. മാധ്യമ മേഖലയിലും ശ്രീനാരായണപ്രസ്ഥാനങ്ങളിലും മറ്റ് സാംസ്ക്കാരിക സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു. ആർ സി രാജീവിന്റെ കടന്നു വരവ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗുണകരമാകുമെന്ന് ആർ പി ഐ ദേശീയ സെക്രട്ടറി ജനറൽ രാജീവ് മേനോൻ പറഞ്ഞു. സുധീഷ് നായർ, വി.പി. സന്തോഷ് എന്നിവരെ ജനറൽ സെക്രട്ടറിയായും ശരീഫ് ബാബു ട്രഷറർ ആയും തെരഞ്ഞെടുത്തു.