Newsperseconds.com

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്: പവന് ₹2000 വര്‍ധിച്ച് ₹72,200 കവിഞ്ഞു

Gold Rate

കൊച്ചി – ദിവസങ്ങളായി താഴ്ന്ന നിലയില്‍ തുടരുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ₹2000 രൂപയുടെ വര്‍ധനവുണ്ടായതോടെ സ്വര്‍ണവില വീണ്ടും ₹72,000 കടന്നു. ഇന്ന് ഒരു പവന്‍റെ വില ₹72,200 ആയി ഉയര്‍ന്നു. ഗ്രാമിന് ₹50 വര്‍ധിച്ച് നിലവിലെ വില ₹9025 ആണ്.

ഏപ്രില്‍ 23 മുതല്‍ തുടർന്ന വിലയിടിവിനൊടുവിലാണ് ഈ വര്‍ധനവ്. ഏപ്രിൽ 12ന് സ്വര്‍ണവില ₹70,000 കടന്നതിന് ശേഷം, പത്തുദിവസത്തിനിടെ 4000 രൂപ വരെ കുറവുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ₹2160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Share this Article

Leave a Comment