Newsperseconds.com

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കും

Untitled Design (40)

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കും. മന്നാംകണ്ടം വില്ലേജില്‍ മറിയകുട്ടിക്ക് ഒരു സെന്റ് ഭൂമിയോ വീടോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മറിയക്കുട്ടിയ്ക്ക് നിയമസഹായം ഒരുക്കുന്നത് യൂത്ത് കോണ്‍ഗ്രസ് ആണ്. സിപിഐഎം മുഖപത്രത്തിലും, സൈബര്‍ പേജുകളിലുമടക്കം മറിയക്കുട്ടിക്കെതിരെ വ്യാപക പ്രചരണം ആണ് നടന്നത്. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടു വീടും ഉണ്ടെന്നായിരുന്നു വാദം.

ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചതിനെതിരായി നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ തടയണമെന്നും, കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. മറിയകുട്ടിക്കൊപ്പം ഉണ്ടായിരുന്ന അന്നയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത് സിപിഐഎം ആണെന്ന് വാദവും ഇവര്‍ തള്ളി.

Share this Article

Leave a Comment