തിരുവനന്തപുരം: ഇ-വാഹന ചാര്‍ജിംഗിനുള്ള നിരക്കില്‍ വലിയ വര്‍ദ്ധനവുമായി കെഎസ്ഇബി. വൈകുന്നേരം നാല് മണിക്കുശേഷം ചാര്‍ജിംഗ് നിരക്ക് 30% വര്‍ദ്ധിപ്പിക്കുകയും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെ പകല്‍ സമയത്ത് 30% കുറയ്ക്കുകയും ചെയ്യുന്ന പുതിയ നിരക്ക് നിലവില്‍ വന്നു. കേരളത്തിലെ കെഎസ്ഇബിയുടെ 63 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഈ നിരക്കുകള്‍ ബാധകമാകും.
കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടുത്തുകയും, വിവിധ വിഭാഗങ്ങളില്‍ പരമാവധി പരിധി നിശ്ചയിക്കുകയും ചെയ്തതോടെയാണ് ഈ മാറ്റം. പുതിയ നിരക്കില്‍ യൂണിറ്റിന് മൂന്ന് മുതല്‍ 13 രൂപവരെയാണ് സര്‍വീസ് ചാര്‍ജ്.
പുതിയ നിരക്കുകള്‍:
🔸 രാവിലെ 9 മുതൽ വൈകിട്ട് 4 വരെ (18% ജിഎസ്ടി ഉള്‍പ്പെടെ):
എസി സ്റ്റോ ചാര്‍ജിംഗ്: ₹10.08
ഡിസി ഫാസ്റ്റ് ചാര്‍ജിംഗ്: ₹19.47
🔸 വൈകിട്ട് 4 മുതൽ രാവിലെ 9 വരെ:
എസി സ്റ്റോ ചാര്‍ജിംഗ്: ₹16.79
ഡിസി ഫാസ്റ്റ് ചാര്‍ജിംഗ്: ₹27.41