Newsperseconds.com

ഇന്നലെയും മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഉണ്ടായെന്ന് ഡിഐജി പുട്ട വിമലാദിത്യ

Untitled Design (44)

കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി പൊലീസ്. കരിക്കോട്ടക്കരിയിലുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റതെന്ന് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. വെടിയേറ്റ മാവോയിസ്റ്റുകള്‍ ഓടിപ്പോയതായും ഡിഐജി അറിയിച്ചു.

എന്നാൽ, എത്ര മാവോയിസ്റ്റുകള്‍ വെടിയേറ്റു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്നലെ രാത്രിയും വെടിവെപ്പുണ്ടായെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും രണ്ട് തോക്കുകള്‍ പിടിച്ചെടുത്തെന്നും ഡിഐജി വിശദീകരിച്ചു. ഇപ്പോഴും വനത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Share this Article

Leave a Comment