Newsperseconds.com

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 28/05/2025 (ഇന്ന്) മുതൽ 01/06/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Sea

തിരുവനന്തപുരം: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 2025 മെയ് 28 മുതൽ ജൂൺ 1 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും അതിനൊപ്പം മോശം കാലാവസ്ഥയും അനുഭവപ്പെടാനുമാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രധാന മുന്നറിയിപ്പുകൾ:

മെയ് 28-31: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 40–60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്.

ജൂൺ 1 വരെ: കേരള തീരത്ത് 35–60 കിലോമീറ്റർ വേഗതയിലേക്കുള്ള കാറ്റ് സാധ്യത.

മെയ് 28-29: തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളിലും ബംഗാൾ ഉൾക്കടലിന്റെയും വിവിധ പ്രദേശങ്ങളിലുമായി മണിക്കൂറിൽ 65 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യത.

മെയ് 30-ജൂൺ 1: ഗുജറാത്ത്, തമിഴ്നാട്, ആൻഡമാൻ, ആന്ധ്രാപ്രദേശ്, ഗോവ, കൊങ്കൺ, മാലിദ്വീപ് തീരങ്ങൾ ഉൾപ്പെടെ വിവിധ തീരപ്രദേശങ്ങളിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കാം.

മത്സ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കടലിലേക്ക് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി.

Share this Article

Leave a Comment