Newsperseconds.com

പി.എസ്.സി നിയമന ശുപാർശ ഇനി ഡിജിറ്റലായി വരും ; ജൂലൈ ഒന്നു മുതൽ അഡ്വൈസ് മെമ്മോ ഓൺലൈനിൽ ലഭ്യമാക്കും

Kerala Psc

തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി നടത്തുന്ന നിയമന ശുപാർശകൾ ഇനി മുതൽ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നു. ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പി.എസ്.സി പ്രൊഫൈലിൽ നേരിട്ട് ലഭ്യമാക്കും.

സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയ അഡ്വൈസ് മെമ്മോയാണ് ലഭ്യമാക്കുക. ഇത് ലഭ്യമാകുമ്പോൾ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് സന്ദേശവും ലഭിക്കും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുകയും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതെന്ന് പി എസ് സി വ്യക്തമാക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർ​ഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.

നിലവിൽ രജിസ്‌റ്റേഡ് തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൽ അയക്കുന്നത്. ഇത് ഉദ്യോഗാർഥികളുടെ കൈയിലെത്താൻ പലപ്പോഴും വൈകുന്നുവെന്ന പരാതി ഉയരാറുണ്ട്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗ്ഗം അയയ്ക്കുന്ന രീതി നിർത്തലാക്കും. എന്നാൽ വകുപ്പുകളിലേക്ക് നൽകുന്ന അഡ്വൈസ് ലെറ്റർ തപാൽ മാർഗ്ഗം തുടർന്നും അയക്കും.

Share this Article

Leave a Comment