Newsperseconds.com

ക്ഷേമ പെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍: 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം

Pensionn

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുക.

സര്‍ക്കാരിന്റെ നാല് വര്‍ഷ കാലയളവില്‍ ഇതിനായി 38,500 കോടി രൂപ ചെലവായി കഴിഞ്ഞതായും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 2016-21 ലെ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഇതോടെ 2016 മുതല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലം വരെയായി ആകെ 73,654 കോടി രൂപ പെന്‍ഷന്‍ വിതരണം ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

2011-16 ലെ യുഡിഎഫ് ഭരണകാലത്ത് ആകെ നല്‍കിയ പെന്‍ഷന്‍ തുക 9,011 കോടി മാത്രമായിരുന്നെന്നും ബാലഗോപാല്‍ ഓര്‍മ്മിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും, സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Share this Article

Leave a Comment