Newsperseconds.com

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് : സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും

Untitled Design (2)

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും . നടക്കാവ് പൊലീസാണ് ചോദ്യം ചെയ്യുക. അതേസമയം, സുരേഷ് ഗോപിയെ കള്ളക്കേസിൽപ്പെടുത്തി എന്നാരോപിച്ച് ഇന്ന് പദയാത്ര സംഘടിപ്പിക്കും.

സുരേഷ് ഗോപിക്ക് നൽകിയ നോട്ടീസിൽ ഈ മാസം 18ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആയിരുന്നു  പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഹാജരാകാമെന്ന് അഭിഭാഷകൻ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് . നടക്കാവ് പൊലീസ് സ്റ്റേഷനിൽ രാവിലെ 10 മണിക്ക് സുരേഷ് ഗോപി എത്തും. എന്നാൽ സുരേഷ്ഗോപിയെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് ബിജെപി ഇന്ന് പദയാത്ര സംഘടിപ്പിക്കും. ഇംഗ്ലീഷ് പളളി ജംഗ്ഷൻ നിന്നും പൊലീസ് സ്റ്റേഷൻ കവാടം വരെയാണ് പാദയാത്ര സംഘടിപ്പിക്കുക. ഐക്യദാർഡ്യറാലിയിൽ സുരേഷ്ഗോപി പങ്കെടുക്കും.

Share this Article

Leave a Comment