Newsperseconds.com

വായ്പ്പ ആപ്പുകാരുടെ ഭീഷണി; കോഴിക്കോട് 25 കാരിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Capture

കോഴിക്കോട്: വായ്പ്പ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് 25 കാരിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കുറ്റ്യാടി സ്വദേശിനിയായ യുവതിയെ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

2000 രൂപയാണ് യുവതി വായ്പയെടുത്ത്. പല തവണകളായി പൈസ അടച്ചു തീര്‍ത്തെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടമ്മ പണം കയ്യിലില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് വാട്‌സപ്പിലെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് വാട്‌സാപ്പില്‍ അയക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി. ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

 

Share this Article

Leave a Comment