Newsperseconds.com

രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യല്‍; സുരേഷ് ഗോപിയെ നോട്ടീസ് നല്‍കി വിട്ടയച്ചു

Untitled 1

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്ന് നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കി.

തുടര്‍ന്ന് പുറത്തിറങ്ങിയതിനു ശേഷം പ്രവര്‍ത്തകരെ നോക്കി സുരേഷ് ഗോപി അഭിവാദ്യം ചെയ്തു. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സ്‌നേഹത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഹാജരാവാനാണ് ഇന്ന് രാവിലെ സുരേഷ്‌ഗോപി നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പോലീസ് സ്‌റ്റേഷനിലെത്തിയ സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരുടെ പദയാത്ര നടന്നിരുന്നു.

Share this Article

Leave a Comment