Newsperseconds.com

രാജീവ് ചന്ദ്രശേഖരന് റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ പൂർണ്ണ പിന്തുണ: ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമെന്ന് ഡോ. രാജീവ് മേനോൻ

Rajeev And Rpi

തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് എതിരായി ഉയർന്നിരിക്കുന്ന വിവാദങ്ങൾ വെറും രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്ന് റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ ഡോ. രാജീവ് മേനോൻ വ്യക്തമാക്കി.

“ഇത് വ്യക്തിപരമായ ആരോപണങ്ങളല്ല; രാഷ്ട്രീയ പ്രേരിതമായ ശ്രമങ്ങളാണ്. പാർട്ടി സംസ്ഥാന അധ്യക്ഷന് റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ട്,” എന്ന് ഡോ. രാജീവ് മേനോൻ പറഞ്ഞു.

ശബരിമലയിലും ഗുരുവായൂരിലും നടന്ന സ്വർണകൊള്ള മറച്ചുവെക്കലുകളെ മറികടക്കാനായി സൃഷ്ടിച്ച രാഷ്ട്രീയ വിവാദമാണ് ഇത് മാത്രമെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ബിജെപി ശക്തിപ്രാപിക്കുന്നതിനുള്ള സൂചനയാണ് ഇത്തരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് എന്നും ഡോ. രാജീവ് മേനോൻ അഭിപ്രായപ്പെട്ടു.

വിവാദങ്ങളെ രാഷ്ട്രീയപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Article

Leave a Comment