

ആർ.പി.ഐ (അത്വാവാല) സംസ്ഥാന സെക്രട്ടറി ഗീതാദിനേശ് കൊല്ലം നെടുമ്പന ഗ്രാമപഞ്ചായത്തിലെ 7-ാo വാർഡിൽ നിന്നും ജനവിധി തേടുന്നു.
ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഘടക കഷിയായ ആർ.പി.ഐ (അത്വാവാല ) നെടുമ്പന പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് ജനവിധി തേടുന്നത് 21ാം തീയതി ഉച്ചയ്ക്ക് ഒരു മണിയ്ക് വരണാധികാരിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു.
നാമനിർദേശ ചടങ്ങിൽ പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. സി. രാജീവ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായ ഷരീഫ് ബാബു, കൊല്ലം ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ എന്നിവർ ഗീതാദിനേശിനെ ഷാൾ അണിയിച്ച് ആശംസകൾ നേർന്നു.ജില്ലാ ട്രഷറർ റാവു, ജയകുമാരി, ലീലാ രാധാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അതോടൊപ്പം, തൃശൂർ കോർപ്പറേഷൻ പൂത്തോൾ ഡിവിഷൻ 39-ൽ ആർ.പി.ഐ (അത്വാവാല) സ്ഥാനാർത്ഥി സൗമ്യ രാജീവ് വരണാധികാരിക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ നടക്കാവ് 66ആം വാർഡിൽ ആർ.പി.ഐ (അത്വാവാല) സ്ഥാനാർത്ഥി ജിജിന വരണാധികാരിക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.