പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാർഖണ്ഡ് സന്ദർശനത്തിനിടെ സുരക്ഷവീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരു എഎസ്ഐയെയും രണ്ട് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്. മോദിയുടെ റോഡ് ഷോയ്ക്കിടെ ഒരു സ്ത്രീ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ എത്തിയിരുന്നു. ഇത് സുരക്ഷ വീഴ്ചയുടെ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദർശനത്തിനിടെ, ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോദി. ഇന്നെ രാവിലെയായിരുന്നു ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക്-കം-ഫ്രീഡം ഫൈറ്റർ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പ്രധാനമന്ത്രി പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു സ്ത്രീ വാഹനവ്യൂഹത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ പിടികൂടി. സംഗീത ഝാ എന്ന യുവതിയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ എത്തിയത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ഭർത്താവിനെതിരെ പരാതി നൽകാനാണ് താൻ എത്തിയെതെന്നാണ് പൊലീസ് നൽകിയ വിശദീകരണം.
2012ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, 2016 മുതൽ ഭർത്താവുമായി പ്രശ്നങ്ങൾ ആരംഭിച്ചു. ഭർത്താവിന്റെ ശമ്പളം തന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രിയെ കാണാൻ യുവതി ഡൽഹിയിലേക്ക് പോകുകയും 10 ദിവസം താമസിക്കുകയും ചെയ്തിരുന്നു.
ഇവർ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്ന് റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കുമാർ സിൻഹ പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രിയെ കാണാൻ യുവതി ഡൽഹിയിലേക്ക് പോകുകയും 10 ദിവസം താമസിക്കുകയും ചെയ്തു. പരാജയപ്പെട്ടതോടെ രാഷ്ട്രപതിയെ കാണാനും ശ്രമിച്ചു. പ്രധാനമന്ത്രി റാഞ്ചിയിൽ എത്തിയതറിഞ്ഞാണ് ഝാ വന്നതെന്നും എസ്.പി പറഞ്ഞു.