Newsperseconds.com

10 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് ഇന്ന് മുതൽ പണം

Pension Fund

തിരുവനന്തപുരം: നിര്‍ധന സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതി ഇന്ന് സംസ്ഥാനത്ത് ആരംഭിക്കും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതികളുടെ പരിധിക്ക് പുറത്തായിപ്പോയ 35 മുതല്‍ 60 വയസുവരെയുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി.

ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം മലയിന്‍കീഴ് ശാന്തംമൂല മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ 10,58,752 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് കൈമാറും. ഇതിനായി 105.87 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആകെ 15,88,267 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 29നാണ് മുഖ്യമന്ത്രി സ്ത്രീസുരക്ഷാ പദ്ധതിയും യുവജനങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകരമായ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ചത്. ജനുവരി 20ന് ആരംഭിച്ച കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പിലൂടെ ആദ്യഘട്ടമായി 10,000 യുവജനങ്ങളുടെ അക്കൗണ്ടിലേക്ക് 1000 രൂപ വീതം ഇതിനകം കൈമാറിയിട്ടുണ്ട്.

Share this Article

Leave a Comment