Newsperseconds.com

നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടും എത്തുന്നു; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊച്ചിയിൽ തുടക്കമിടും

PM addressing at the launch of ferry services between Nagapattinam, India and Kankesanthurai, Sri Lanka via video message on October 14, 2023.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആദ്യ വാരം കേരളത്തിലെത്തും. മാർച്ച് ആറിന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. വരുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടു വയ്ക്കുന്ന വികസന രേഖയും പ്രകടനപത്രികയും അദ്ദേഹം പുറത്തിറക്കും.
സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി വിവിധ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രത്യേകിച്ച് ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതൃത്വം വലിയ പ്രധാന്യമാണ് നൽകുന്നത്.
കേരളത്തിലെ സാമുദായിക സമവാക്യങ്ങളിൽ മാറ്റം വരുത്തി ഇത്തവണ ചുരുങ്ങിയത് 30 സീറ്റുകളെങ്കിലും വിജയിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ വരവ് പ്രവർത്തകർക്കു ആവേശം പകരാൻ വിപുലമായ പൊതു സമ്മേളനവും കൊച്ചിയിൽ സംഘടിപ്പിക്കുന്നുണ്ട്.

Share this Article

Leave a Comment