Newsperseconds.com

‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണം

Kerala story

കൊച്ചി: കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന ‘കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച സിനിമ പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്ന് കോടതി നിര്‍ദേശിച്ചു. സിനിമക്കെതിരായ ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. സിനിമ പുറത്തിറങ്ങിയാല്‍ കേരളത്തിന്‍റെ മതസൗഹാര്‍ദത്തെ ബാധിക്കാമെന്ന് കോടതി നിരീക്ഷിച്ചു. പ്രദര്‍ശനനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ നിലനില്‍ക്കുമെന്നും, സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍കൂടി സിനിമ കാണണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Share this Article

Leave a Comment