Newsperseconds.com

‘സാമൂഹിക ബോധത്തിന്റെ തീപ്പൊരി’; ടി.കെ. മാധവന്റെ കര്‍മ്മയോഗത്തെ ഓര്‍മ്മിപ്പിച്ച് ആര്‍.സി. രാജീവ് ദാസിന്റെ കുറിപ്പ്

T k and r c

ആലപ്പുഴ: കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ പ്രതീകമായാണ് ടി.കെ. മാധവന്‍ എന്ന പേര് ഓര്‍മ്മിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍.സി. രാജീവ് ദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച കര്‍മ്മയോഗിയായിരുന്നു ടി.കെ. മാധവന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വെറും നേതാവെന്നതിലുപരി, ഭയത്തില്‍ നിന്നും ബോധത്തിലേക്കും ആത്മാഭിമാനത്തിലേക്കും ഒരു സമുദായത്തെ നയിച്ച സംഘടനാ ശില്പിയായിരുന്നു മാധവന്‍ എന്നതാണ് കുറിപ്പിന്റെ പ്രധാന സന്ദേശം.

എസ്.എന്‍.ഡി.പി യോഗം ശക്തമായി വളര്‍ന്നത് പ്രസംഗങ്ങളിലൂടെ മാത്രമല്ല, മറിച്ച് ടി.കെ. മാധവന്‍ ഗ്രാമംതോറും സഞ്ചരിച്ച് നടത്തിയ നിശബ്ദ വിപ്ലവത്തിലൂടെയാണെന്ന് രാജീവ് ദാസ് വ്യക്തമാക്കുന്നു. താലൂക്ക് തലത്തിലും ഗ്രാമതലത്തിലും നടത്തിയ മഹായോഗങ്ങളും ‘ധര്‍മ്മഭടന്മാര്‍’ മുഖേന ജനങ്ങളെ ബോധവല്‍ക്കരിച്ച പ്രവര്‍ത്തനങ്ങളും ഈഴവ സമുദായത്തെ ശക്തമായി സംഘടിപ്പിക്കാന്‍ സഹായിച്ചു. മതം, സംസ്കാരം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി സമൂഹത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ എല്ലാം ഈ വേദികളില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് ആളുകളെ അംഗങ്ങളാക്കി സംഘടനയ്ക്ക് അത്ഭുതകരമായ ശക്തി നല്‍കാന്‍ മാധവന്റെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചതായി അദ്ദേഹം കുറിപ്പില്‍ പറയുന്നു. SNDPയില്‍ നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കിയ ദിവസം തന്നെയാണ് ഈ കുറിപ്പ് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.

Share this Article

Leave a Comment