Newsperseconds.com

ധർമ്മടത്ത് മൂന്നാമൂഴം: പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Cm Kerala

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ് പിണറായി വിജയൻ പത്രിക നൽകുക.
തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കുന്നത്. പത്തനാപുരത്തെ ഗാന്ധിഭവൻ അധികൃതരാണ് പിണറായി വിജയന് കെട്ടിവെക്കാനുള്ള പണം നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ആദ്യത്തെ സ്ഥാനാർത്ഥിയാകും പിണറായി വിജയൻ.
റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ട പിണറായി വിജയൻ, ഇന്നലെ മമ്പറത്ത് നടന്ന മണ്ഡലം കൺവെൻഷനിലും പങ്കെടുത്തിരുന്നു. എതിരാളികള്‍ എല്‍ഡിഎഫിനെതിരെ നുണകളുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന് കൺവെൻഷനിൽ പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു.

Share this Article

Leave a Comment