Newsperseconds.com

ഹരിതകർമ്മ സേനാംഗങ്ങൾക്കൊപ്പം മനസ്സ് തുറന്ന് കെ.എം. ബാബുരാജ്; പഴയ സൗഹൃദങ്ങൾ പുതുക്കി സ്ഥാനാർത്ഥി പര്യടനം

K m baburaj

K m baburaj

പുതുക്കാട്: പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. ബാബുരാജ് ഹരിതകർമ്മ സേനയുടെ പുതുക്കാട് മാലിന്യ സംസ്കരണ യൂണിറ്റ് സന്ദർശിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം മുൻകൈ എടുത്ത് സ്ഥാപിച്ച യൂണിറ്റിലെത്തിയ ബാബുരാജിന് വൈകാരികമായ സ്വീകരണമാണ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കും സേനാംഗങ്ങളുടെ ക്ഷേമത്തിനുമായി അദ്ദേഹം നൽകിയ നിരന്തരമായ പിന്തുണ പ്രവർത്തകർ സ്നേഹത്തോടെ അനുസ്മരിച്ചു. സേനാംഗങ്ങളുടെ വിവിധ ആവശ്യങ്ങൾ കേട്ട സ്ഥാനാർത്ഥി, അവരുടെ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി.

തങ്ങളുടെ പ്രിയപ്പെട്ട മുൻ പ്രസിഡന്റിനെ വീണ്ടും കണ്ട സന്തോഷത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾ പഴയകാല ഓർമ്മകൾ പങ്കുവെച്ചു. തുടർന്ന് മണ്ഡലത്തിന്റെ വികസനത്തിനായി തനിക്ക് വോട്ട് നൽകണമെന്ന് അഭ്യർത്ഥിച്ചാണ് അദ്ദേഹം മടങ്ങിയത്.

Share this Article

Leave a Comment