Newsperseconds.com

ലോഡ്ജില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Capture

തിരുവനന്തപുരം: ലോഡ്ജില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടിക്കുളങ്ങര ലോഡ്ജില്‍ പത്തനാപുരം മാങ്കോട് തേന്‍കുടിച്ചാല്‍ സ്വദേശി അജിനാണ് (33) മരിച്ചത്. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു അജിനെ അബോധാവസ്ഥയില്‍ കണ്ട യുവതി ലോഡ്ജ് ജീവനക്കാരുടെ സഹായത്താല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് വഞ്ചിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Share this Article

Leave a Comment