കൊല്ലം മുക്കുന്നത്ത് വയോധികയെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചരുവിളപുത്തന്‍ വീട്ടില്‍ വസന്തയാണ് മരിച്ചത്. രാവിലെ വസന്തയെ വീട്ടിനുള്ളില്‍ കാണാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ തിരച്ചില്‍ തുടങ്ങിയത്. പിന്നീട് റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ സമീപത്തു നിന്നും മണ്ണെണ്ണ കുപ്പിയും പ്ലാസ്റ്റിക്ക് കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതാണോ എന്ന് പോലീസ് സംശയമുന്നയിച്ചു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വയോധികയെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- Related News
- Latest News