തെരഞ്ഞെടുപ്പ് നടന്നത് കുറ്റമറ്റ രീതിയിലാണെന്നും സുതാര്യമായെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. പരാതി ആർക്കുവേണമെങ്കിലും കൊടുക്കാം. ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നൽകും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്തതിനെ സ്വാഗതം ചെയ്യുന്നു. കേരളാ പൊലീസിൽ നിന്ന് സാധാരണക്കാർക്ക് നീതി കിട്ടില്ലെന്നും ഇങ്ങനെയുള്ള പരാതി നൽകുമ്പോൾ ഡിവൈഎഫ്ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാമെന്നും രാഹുൽ പറഞ്ഞു.
ഡിവൈഎഫ്ഐക്ക് ഇത്തരത്തിൽ താഴെ തട്ടു മുതൽ ഒരു തിരഞ്ഞെടുപ്പ് ഇങ്ങനെ നടത്താൻ സാധിക്കുമോയെന്നും കെ സുരേന്ദ്രൻ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്റെ ധാരണ.
കെ.സുധാകരൻ പോലും തെരെഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് തെരെഞ്ഞെടുപ്പ് രീതിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തത്. ലീഗ് ഡയറക്ടർ സ്ഥാനത്തെക്കുറിച്ചുള്ള അഭിപ്രായം പാർട്ടിക്കകത്ത് പറയുമെന്നും രാഹുൽ പറഞ്ഞു.